Saturday, August 29, 2009

എന്റെ ഓണം

ഓണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന ഒന്നാണ് ഓണപ്പൂക്കളം പിന്നെ ഓണസദ്യ , പുലിക്കളി അങ്ങനെ. ഇതാ പതിവു പോലെ ഓണം വരവായി ഇത്തവണ സപ്തംബര്‍ രണ്ടാം തീയതിയാണ് ഓണം.

വെറും മൂന്നടി മണ്ണിനു വേണ്ടി മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടി താത്തുകയാണുതാഴ്ത്തുകയാണുണ്ടായത്. ആ മൂന്നടി മണ്ണ് ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത് അളന്നെടുക്കാന്‍ സ്ഥലമില്ലതയപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചു കൊടുത്തു. അങ്ങനെ പാതാളത്തിലേക്ക്‌ പോകുമ്പോള്‍ മഹാബലി ഒരു കാര്യം ആവശ്യപ്പെട്ടു അതാണ് നാം തിരുവോണം ആയി ആഘോഷിക്കുന്നത്. അങ്ങനെയാണത്രേയ് ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ ഉള്ള വിശ്വാസം.

ഇനി എന്റെ ഓണത്തെ കുറിച്ച പറയാം സത്യത്തില്‍ ഓണത്തിന് വേണ്ടി അല്ല എനിക്ക് ചിങ്ങമാസത്തില്‍ ആവേശം ആ പരീക്ഷ ഒന്നു കഴിഞ്ഞു കിട്ടാന്‍ വേണ്ടി ആണ് പിന്നെ ഒരു 10(9) ദിവസം ഈശ്വരാ സമാധാനം. സ്കൂള്‍ അടക്കുന്ന അവസാന ദിവസം സ്കൂളില്‍ പൂക്കള മത്സരം ആയിരിക്കും. അതിന് വേണ്ടി ഒരു ക്ലാസ്സിലെയും എല്ലാ കുട്ടികളും സ്കൂള്‍ അടക്കുന്നതിന്റെ തലേ ദിവസം പൂക്കള്‍ ശേഖരിക്കാന്‍ പോകും ഇന്നത്തെ കാലത്ത്‌ പൂക്കള്‍ ശേഖരിക്കല്‍ ഒക്കെ കുട്ടികള്‍ക്ക്‌ ബോറായിട്ട് ഉള്ള കാര്യം ആണ്. എന്നാലും ഞങ്ങള്‍ പൂക്കള്‍ ഒക്കെ പറിച്ച് സ്കൂളിലേക്ക്‌ കൊണ്ടു വരും എന്നാലും പെണ്‍കുട്ടികള്‍ ആണ് കൂടുതലും കൊണ്ടുവരാറ്. ആറാം ക്ലാസ്സ്‌ മുതല്‍ ഏറ്റം ക്ലാസ്സ് വരെ ഞങ്ങള്ക്ക് തന്നാ ഫസ്റ്റ് പ്രൈസ് കിട്ടിയത്. ഇപ്പ്രാവശ്യത്തേതു സ്കൂള്‍ തുറന്നിട്ടനെന്നാണ് മാഷ് പറഞ്ഞതു. അതും ഗണിതവുമായി ബന്ധപ്പെട്ട പൂക്കളം. ആരുടെ കയ്യിലെങ്കിലും ഗണിതപൂക്കളം ഉണ്ടെങ്കില്‍ അയച്ചു തരണേ. ഇതൊരഭ്യര്‍ത്ഥനയാണേ.ആ പൂക്കളത്തിന്റെ ചിത്രം ഞാന്‍ സ്കൂള്‍ തുറന്നതിനു ശേഷം പോസ്റ്റ് ചെയ്യാം.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Read more...

Saturday, August 22, 2009

ഇതാ ഡൂഡില്‍ ചെയ്യാന്‍ ഒരവസരം..?


ഗൂഗിള്‍ നടത്തുന്ന ഒരു മത്സരം ആണ് ഡൂഡില്‍ നിര്‍മ്മാണം. ഒന്ന്‍ മുതല്‍ പത വരെയുള്ള കുട്ടികള്‍ക്കാണ് ഇതു പറഞ്ഞിട്ടുള്ളത്‌ 3D സോഫ്റ്റ്വെയറുകള്‍ ഒഴികെ ഫോട്ടോഷോപ്പ് വരെ ഉപയോഗിക്കാം. ഞാന്‍ ചെയ്ത ഡൂഡില്‍ ഇവിടെ അത് കോപ്പി അടിക്കല്ലേ പ്ലീസ്.. കമന്റ്‌ അയക്കുക പറ്റുമെങ്കില്‍ എനിക്ക് ഗൂഗ്ലിലേക്ക് അയക്കണം..

Read more...

Monday, August 17, 2009

എന്റെ സങ്കല്‍പ്പത്തിലെ ദുബായ് യാത്ര...!!

ദുബായ് എന്ന് കേള്‍ക്കുമ്പോ എല്ലാര്‍ക്കും ഓര്‍മ്മ വരിക ചോക്ലേറ്റ് മിട്ടായിയും മറ്റു കളിക്കോപ്പുകളും ആണ് എന്നാല്‍ അവിടെ പോകണമെങ്കിലോ അത് ഒട്ടും സാധ്യമല്ല യാദ്രിശ്ചികമായി എനിക്ക് ദുബായ് യാത്ര പോകാന്‍ ഒരു അവസരം ലഭിച്ചു
അത് ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല ഞാന്‍ യാത്രയ്ക്കായി കാത്തിരിന്നു ഓണം അവധി അടുത്തടുത്ത്‌ വന്നു അങ്ങനെ ആ ദിവസം വന്നെത്തി
ഞാന്‍ പെട്ടിം കുട്ടിം ഒക്കെ എടുത്ത് ഒരു ടാസ്കിയില്‍ എയര്‍പ്പോര്‍ട്ടിലേക്കു പുറപ്പെട്ടു രാവിലെ 10.05 നു അവിടെ എത്തി.. കണ്ണ് തുറന്നു "ദൈവമേ ഇതാണപ്പോ എയര്‍പ്പോര്‍ട്ട് അല്ലെ" അപ്പൊ പ്ലൈനൊക്കെ എവിടെ പോയാ ഹാ വരുന്നതു വരെ അവിടെ ഇരുന്നു.. അങ്ങനെ എന്റെ പ്ലെയിന്‍ വന്നു ഞാന്‍ ചാടി കയറി ഒരു സീറ്റില്‍ പോയിരുന്നു ബസ്സ് പോലെ തന്നെ ഒരുപാട്‌ സീറ്റ് ഉണ്ട് ബസ്സിനെ അപേക്ഷിച്ച് ഇതില്‍ നില്‍ക്കണ്ട , പിന്നെ പാസ്സ് ഇല്ല അത്രേ ഉള്ളു.
എന്റെ യാത്ര ആരംഭിച്ചു പ്ലെയിന്‍ ഉയര്‍ന്നു പൊങ്ങി കുറച്ച സമയത്തേക്ക് ഞാന്‍ ഫ്ലാറ്റ് ആയി , പിന്നെ എണീറ്റ്‌ അപ്പൊ കുറച്ച് പഞ്ഞിം ഒരു ഗ്ലാസ്‌ വെള്ളോം ആയി ഒരു ചേച്ചി വന്നു ഞാന്‍ ഒരു പഞ്ഞിം ഒരു ഗ്ലാസ്‌ വെള്ളോം എടുത്തു , വെട്ടം സിനിമയിലെ പോലെ മൂക്കില്‍ ഒന്നും വച്ചില്ല വെള്ളം മുമ്പിലെ സീറ്റിലെ ആളുടെ മേലില്‍ മറിക്കുകയും ചെയ്തില്ല.
വെള്ളം കുടിക്കാന്‍ തോന്നില്ല കാരണം ആകെ മൊത്തം എ / സി അല്ലെ പിന്നെ പുളിമിട്ടയിം കൊണ്ട അവര്‍ വീണ്ടും വന്നു ഞാന്‍ കുറച്ച് വരി കടല വരുന്നതു പോലെ അവര്‍ക്ക്‌ എന്റെ വരളില്‍ തന്നെ എന്റെ സ്വഭാവം മനസ്സിലയെണ്ണ്‍ തോനുന്നു ചിലപ്പോ അവര്‍ വിചാരിച്ചു കാണും ( ഏതാണപ്പാ ഈ അവലാദി അല്ല അലവലാദി ) പിന്നെ ഇടക്കിടെ പിടികിട്ടപ്പുള്ളിയെ നോക്കും പോലെ എന്നെ നോക്കിക്കൊണ്ടേയിരുന്നു. നോക്കുന്നേല്‍ നോക്കട്ടെ അതിന് ഞാനെന്താ ഇപ്പൊ വേണ്ടേ അല്ല പിന്നെ.. അങ്ങനെ യാത്ര തുടര്‍ന്നു.
അങ്ങനെ ദുഫായില്‍ എത്തി ഞാന്‍ പ്ലെയിനില്‍ നിന്നും ഇറങ്ങി പിന്നേം അവിടെന്ന് ഒരു ടാസ്കി പിടിച്ച് എല്ലാം അറിയും എന്ന ഭാവത്തില്‍ ഒരു ഫ്ലാറ്റിലേക്ക് വണ്ടി വിടാന്‍ പറഞ്ഞു അയാളോട്‌ അപ്പോഴേക്കും അയാള്‍ ഒരു മലയാളി ആയിരുന്നു എന്റെ നാട്ടുകാരനും ആയിരുന്നു ഞാന്‍ നേരെ അയാളുടെ ഫ്ലാറ്റിലേക്കു വിട്ടു. ഒരു മുറി എടുത്തു സാധനങ്ങള്‍ ഒക്കെ അവിടെ വച്ച് നാട് ചുറ്റാന്‍ അയാളുടെ കാറില്‍ പോയി.
ഏകദേശം എല്ലാ കാഴ്ചകളും കണ്ട മുറിയിലേക്ക് മടങ്ങും മുമ്പെ ഈ ചോക്ലേറ്റ് എവിടെ കിട്ടും എന്ന് ചോദിച്ചു ഞാന്‍ അത് വാങ്ങാന്‍ അയാളേം കൂട്ടി പോയി.
എന്തിന് പറയണം എല്ലാ തരം ചോക്ലേറ്റൂം ഉണ്ട് അവിടെ ഞാന്‍ ബൌണ്ടി തോറ്റ എല്ലാ തരം ഓരോന്ന്‍ വീതം വാങ്ങി. നേരെ മുറിയിലേക്ക് വിട്ടു അന്ന് രാത്രി അത് മുഴുവന്‍ കാലിയാക്കി.

പിറ്റെന്ന്‍ തന്നെ യാത്ര തിരിക്കണമെന്ന് തോണി ഞാന്‍ പ്ലെയിന്‍ ടിക്കറ്റ്‌ എടുത്തു . ഉച്ച 3.00 ന്റെ പ്ലെയിനിനു നാട്ടിലേക്കു തിരിച്ചു. വന്ന പോലെ തന്നെ ആയിരുന്നു യാത്ര. കോഴിക്കോടെ വിമാനത്താവളത്തില്‍ പ്ലെയിന്‍ ഇറങ്ങി ടാസ്കി പിടിച്ച് നേരെ വീട്ടിലേക്ക്‌ വിട്ടു.. പടിവാതിക്കല്‍ എത്തി പെട്ടെന്ന് കാല് തടഞ്ഞു വീണു അപ്പോളേക്കും ഞാന്‍ ഞെട്ടി എഴുന്നേറ്റു "അമ്മേ" എന്ന് വിളിച്ചു പോയി .എവിടാ അപ്പൊ ഞാന്‍ ചോക്ലേറ്റ് ഒക്കെ എവിടെ പോയി. അപ്പോളാണ് അരിഞ്ഞത് ദുബായ്‌ ഒക്കെ ഒരു സ്വപ്നം ആണെന്ന് ദുബായ് എല്ലാം ഒരു സ്വപ്നം ആയിരുന്നു.

Read more...

Thursday, August 13, 2009

സ്കൂളിനൊരു ബ്ലോഗ്

www.gbhsmadayi.blogspot.com


സ്കൂളിന്റെ ബ്ലോഗിന്റെ അഡ്രസ്‌ മുകളില്‍ കൊടുത്തിട്ടുണ്ട്‌ ഈ കാണുന്നതാണ് എന്റെ സ്കൂള്‍. സ്കൂളിനെ കുറിച്ച് അറിയുവാന്‍ ബ്ലോഗ് സന്ദര്‍ശിക്കുക. കൂടാതെ സ്കൂളില്‍ നടക്കുന്ന യോഗങ്ങളും മറ്റു പരിപാടികളും അതില്‍ പോസ്റ്റ് ചെയ്യുന്നതാണ്‌.

Read more...