Monday, August 17, 2009

എന്റെ സങ്കല്‍പ്പത്തിലെ ദുബായ് യാത്ര...!!

ദുബായ് എന്ന് കേള്‍ക്കുമ്പോ എല്ലാര്‍ക്കും ഓര്‍മ്മ വരിക ചോക്ലേറ്റ് മിട്ടായിയും മറ്റു കളിക്കോപ്പുകളും ആണ് എന്നാല്‍ അവിടെ പോകണമെങ്കിലോ അത് ഒട്ടും സാധ്യമല്ല യാദ്രിശ്ചികമായി എനിക്ക് ദുബായ് യാത്ര പോകാന്‍ ഒരു അവസരം ലഭിച്ചു
അത് ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല ഞാന്‍ യാത്രയ്ക്കായി കാത്തിരിന്നു ഓണം അവധി അടുത്തടുത്ത്‌ വന്നു അങ്ങനെ ആ ദിവസം വന്നെത്തി
ഞാന്‍ പെട്ടിം കുട്ടിം ഒക്കെ എടുത്ത് ഒരു ടാസ്കിയില്‍ എയര്‍പ്പോര്‍ട്ടിലേക്കു പുറപ്പെട്ടു രാവിലെ 10.05 നു അവിടെ എത്തി.. കണ്ണ് തുറന്നു "ദൈവമേ ഇതാണപ്പോ എയര്‍പ്പോര്‍ട്ട് അല്ലെ" അപ്പൊ പ്ലൈനൊക്കെ എവിടെ പോയാ ഹാ വരുന്നതു വരെ അവിടെ ഇരുന്നു.. അങ്ങനെ എന്റെ പ്ലെയിന്‍ വന്നു ഞാന്‍ ചാടി കയറി ഒരു സീറ്റില്‍ പോയിരുന്നു ബസ്സ് പോലെ തന്നെ ഒരുപാട്‌ സീറ്റ് ഉണ്ട് ബസ്സിനെ അപേക്ഷിച്ച് ഇതില്‍ നില്‍ക്കണ്ട , പിന്നെ പാസ്സ് ഇല്ല അത്രേ ഉള്ളു.
എന്റെ യാത്ര ആരംഭിച്ചു പ്ലെയിന്‍ ഉയര്‍ന്നു പൊങ്ങി കുറച്ച സമയത്തേക്ക് ഞാന്‍ ഫ്ലാറ്റ് ആയി , പിന്നെ എണീറ്റ്‌ അപ്പൊ കുറച്ച് പഞ്ഞിം ഒരു ഗ്ലാസ്‌ വെള്ളോം ആയി ഒരു ചേച്ചി വന്നു ഞാന്‍ ഒരു പഞ്ഞിം ഒരു ഗ്ലാസ്‌ വെള്ളോം എടുത്തു , വെട്ടം സിനിമയിലെ പോലെ മൂക്കില്‍ ഒന്നും വച്ചില്ല വെള്ളം മുമ്പിലെ സീറ്റിലെ ആളുടെ മേലില്‍ മറിക്കുകയും ചെയ്തില്ല.
വെള്ളം കുടിക്കാന്‍ തോന്നില്ല കാരണം ആകെ മൊത്തം എ / സി അല്ലെ പിന്നെ പുളിമിട്ടയിം കൊണ്ട അവര്‍ വീണ്ടും വന്നു ഞാന്‍ കുറച്ച് വരി കടല വരുന്നതു പോലെ അവര്‍ക്ക്‌ എന്റെ വരളില്‍ തന്നെ എന്റെ സ്വഭാവം മനസ്സിലയെണ്ണ്‍ തോനുന്നു ചിലപ്പോ അവര്‍ വിചാരിച്ചു കാണും ( ഏതാണപ്പാ ഈ അവലാദി അല്ല അലവലാദി ) പിന്നെ ഇടക്കിടെ പിടികിട്ടപ്പുള്ളിയെ നോക്കും പോലെ എന്നെ നോക്കിക്കൊണ്ടേയിരുന്നു. നോക്കുന്നേല്‍ നോക്കട്ടെ അതിന് ഞാനെന്താ ഇപ്പൊ വേണ്ടേ അല്ല പിന്നെ.. അങ്ങനെ യാത്ര തുടര്‍ന്നു.
അങ്ങനെ ദുഫായില്‍ എത്തി ഞാന്‍ പ്ലെയിനില്‍ നിന്നും ഇറങ്ങി പിന്നേം അവിടെന്ന് ഒരു ടാസ്കി പിടിച്ച് എല്ലാം അറിയും എന്ന ഭാവത്തില്‍ ഒരു ഫ്ലാറ്റിലേക്ക് വണ്ടി വിടാന്‍ പറഞ്ഞു അയാളോട്‌ അപ്പോഴേക്കും അയാള്‍ ഒരു മലയാളി ആയിരുന്നു എന്റെ നാട്ടുകാരനും ആയിരുന്നു ഞാന്‍ നേരെ അയാളുടെ ഫ്ലാറ്റിലേക്കു വിട്ടു. ഒരു മുറി എടുത്തു സാധനങ്ങള്‍ ഒക്കെ അവിടെ വച്ച് നാട് ചുറ്റാന്‍ അയാളുടെ കാറില്‍ പോയി.
ഏകദേശം എല്ലാ കാഴ്ചകളും കണ്ട മുറിയിലേക്ക് മടങ്ങും മുമ്പെ ഈ ചോക്ലേറ്റ് എവിടെ കിട്ടും എന്ന് ചോദിച്ചു ഞാന്‍ അത് വാങ്ങാന്‍ അയാളേം കൂട്ടി പോയി.
എന്തിന് പറയണം എല്ലാ തരം ചോക്ലേറ്റൂം ഉണ്ട് അവിടെ ഞാന്‍ ബൌണ്ടി തോറ്റ എല്ലാ തരം ഓരോന്ന്‍ വീതം വാങ്ങി. നേരെ മുറിയിലേക്ക് വിട്ടു അന്ന് രാത്രി അത് മുഴുവന്‍ കാലിയാക്കി.

പിറ്റെന്ന്‍ തന്നെ യാത്ര തിരിക്കണമെന്ന് തോണി ഞാന്‍ പ്ലെയിന്‍ ടിക്കറ്റ്‌ എടുത്തു . ഉച്ച 3.00 ന്റെ പ്ലെയിനിനു നാട്ടിലേക്കു തിരിച്ചു. വന്ന പോലെ തന്നെ ആയിരുന്നു യാത്ര. കോഴിക്കോടെ വിമാനത്താവളത്തില്‍ പ്ലെയിന്‍ ഇറങ്ങി ടാസ്കി പിടിച്ച് നേരെ വീട്ടിലേക്ക്‌ വിട്ടു.. പടിവാതിക്കല്‍ എത്തി പെട്ടെന്ന് കാല് തടഞ്ഞു വീണു അപ്പോളേക്കും ഞാന്‍ ഞെട്ടി എഴുന്നേറ്റു "അമ്മേ" എന്ന് വിളിച്ചു പോയി .എവിടാ അപ്പൊ ഞാന്‍ ചോക്ലേറ്റ് ഒക്കെ എവിടെ പോയി. അപ്പോളാണ് അരിഞ്ഞത് ദുബായ്‌ ഒക്കെ ഒരു സ്വപ്നം ആണെന്ന് ദുബായ് എല്ലാം ഒരു സ്വപ്നം ആയിരുന്നു.

8 COMMENTS:

Appu Adyakshari August 21, 2009 at 4:21 AM  

ജിതിന്‍, സ്വാഗതം.
സങ്കല്പത്തിലെ ദുബായ് യാത്ര വായിച്ചു :)
പാരഗ്രാഫ് തിരിച്ചെഴുതൂ, വായിക്കാന്‍ കൂടുതല്‍ രസമായിരിക്കും. സ്കൂളിന്റെ പോസ്റ്റാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്. മറ്റൊരു സ്കൂള്‍ വിദ്യാര്‍ത്ഥികൂടി ബ്ലോഗില്‍ എന്റെ അറിവില്‍ ഉണ്ട്. അനുരൂപ്. ഇതുകൂടാതെ ചില സ്കൂളുകള്‍ക്കും ബ്ലോഗുകള്‍ ഉണ്ട് കേട്ടോ. വീണ്ടും കാണാം.

Appu Adyakshari August 21, 2009 at 4:26 AM  

ജിതിന്‍, സ്കൂളിന്റെ ബ്ലോഗില്‍ കമന്റ് പോസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. ടെമ്പ്ലേറ്റിന്റെ പ്രശ്നമാവാം. അല്ലെങ്കില്‍ കമന്റ് ഫോം പ്ലെയ്സ്മെന്റ് ഫുള്‍ പേജ് എന്നാക്കി മാറ്റി സേവ് ചെയ്യു. ഇപ്പോള്‍ എംബഡ് ബിലോ പോസ്റ്റ് എന്നാണെന്ന് കണ്ടിട്ടു തോന്നുന്നു.

ജിതിന്‍ August 21, 2009 at 9:34 AM  

തീര്‍ച്ചയായും സ്കൂളിന്റെ ബ്ലോഗ് ഞാന്‍ ശരിയാക്കാം.. ഞാന്‍ ഇപ്പോള്‍ പഠിക്കുന്നതു ഒന്‍പതാം ക്ലാസ്സില്‍ ആണ്..
ഞാന്‍ പോസ്റ്റുകള്‍ ഇടുന്നുണ്ട്...

നരിക്കുന്നൻ August 23, 2009 at 7:11 AM  

ജിതിൻ,
ഗ്രേറ്റ്.. ഒരു ഒമ്പതാം ക്ലാസ്സുകാരന്റെ സ്വപ്നം വളരെ നന്നായി വിവരിച്ചു. അപ്പു പറഞ്ഞപോലെ പാരഗ്രാഫ് തിരിച്ച് എഴുതുക. ദുബായ് യാത്ര സ്വപ്നമാവാം. പക്ഷേ, അതായിരിക്കരുത് നിന്റെ ലക്ഷ്യം.

ആശംസകളോടെ
നരി

ജിതിന്‍ August 24, 2009 at 7:01 AM  

നന്ദി മിസ്റ്റര്‍ നരി..
ലക്ഷ്യം അതൊന്നും അല്ല അതു ഇനി ഒട്ടും നറ്റക്കാനും പോകുന്നില്ല...

ഹാഫ് കള്ളന്‍||Halfkallan August 25, 2009 at 3:45 PM  

ഒമ്പതാം ക്ലാസ്സില്‍ വെച്ച് തന്നെ തുടങ്ങി അല്ലെ .. ആശംസകള്‍ ..

ജിതിന്‍ August 26, 2009 at 6:18 AM  

ഹല്ലോ മിസ്റ്റര്‍ ഹാഫ് കള്ളന്‍..
ഒന്‍പതാം ക്ലാസ്സിന്നു തുടങ്ങിട്ടൊന്നും ഇല്ല...
അതിനൊക്കെ ഇനി എത്ര ടൈം കിടക്കുന്നു...