Saturday, August 29, 2009

എന്റെ ഓണം

ഓണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന ഒന്നാണ് ഓണപ്പൂക്കളം പിന്നെ ഓണസദ്യ , പുലിക്കളി അങ്ങനെ. ഇതാ പതിവു പോലെ ഓണം വരവായി ഇത്തവണ സപ്തംബര്‍ രണ്ടാം തീയതിയാണ് ഓണം.

വെറും മൂന്നടി മണ്ണിനു വേണ്ടി മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടി താത്തുകയാണുതാഴ്ത്തുകയാണുണ്ടായത്. ആ മൂന്നടി മണ്ണ് ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത് അളന്നെടുക്കാന്‍ സ്ഥലമില്ലതയപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചു കൊടുത്തു. അങ്ങനെ പാതാളത്തിലേക്ക്‌ പോകുമ്പോള്‍ മഹാബലി ഒരു കാര്യം ആവശ്യപ്പെട്ടു അതാണ് നാം തിരുവോണം ആയി ആഘോഷിക്കുന്നത്. അങ്ങനെയാണത്രേയ് ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ ഉള്ള വിശ്വാസം.

ഇനി എന്റെ ഓണത്തെ കുറിച്ച പറയാം സത്യത്തില്‍ ഓണത്തിന് വേണ്ടി അല്ല എനിക്ക് ചിങ്ങമാസത്തില്‍ ആവേശം ആ പരീക്ഷ ഒന്നു കഴിഞ്ഞു കിട്ടാന്‍ വേണ്ടി ആണ് പിന്നെ ഒരു 10(9) ദിവസം ഈശ്വരാ സമാധാനം. സ്കൂള്‍ അടക്കുന്ന അവസാന ദിവസം സ്കൂളില്‍ പൂക്കള മത്സരം ആയിരിക്കും. അതിന് വേണ്ടി ഒരു ക്ലാസ്സിലെയും എല്ലാ കുട്ടികളും സ്കൂള്‍ അടക്കുന്നതിന്റെ തലേ ദിവസം പൂക്കള്‍ ശേഖരിക്കാന്‍ പോകും ഇന്നത്തെ കാലത്ത്‌ പൂക്കള്‍ ശേഖരിക്കല്‍ ഒക്കെ കുട്ടികള്‍ക്ക്‌ ബോറായിട്ട് ഉള്ള കാര്യം ആണ്. എന്നാലും ഞങ്ങള്‍ പൂക്കള്‍ ഒക്കെ പറിച്ച് സ്കൂളിലേക്ക്‌ കൊണ്ടു വരും എന്നാലും പെണ്‍കുട്ടികള്‍ ആണ് കൂടുതലും കൊണ്ടുവരാറ്. ആറാം ക്ലാസ്സ്‌ മുതല്‍ ഏറ്റം ക്ലാസ്സ് വരെ ഞങ്ങള്ക്ക് തന്നാ ഫസ്റ്റ് പ്രൈസ് കിട്ടിയത്. ഇപ്പ്രാവശ്യത്തേതു സ്കൂള്‍ തുറന്നിട്ടനെന്നാണ് മാഷ് പറഞ്ഞതു. അതും ഗണിതവുമായി ബന്ധപ്പെട്ട പൂക്കളം. ആരുടെ കയ്യിലെങ്കിലും ഗണിതപൂക്കളം ഉണ്ടെങ്കില്‍ അയച്ചു തരണേ. ഇതൊരഭ്യര്‍ത്ഥനയാണേ.ആ പൂക്കളത്തിന്റെ ചിത്രം ഞാന്‍ സ്കൂള്‍ തുറന്നതിനു ശേഷം പോസ്റ്റ് ചെയ്യാം.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

1 COMMENTS:

ശ്രീ October 7, 2009 at 7:51 PM  

കൂടുതല്‍ എഴുതുക... ആശംസകള്‍!